ഡിഡിമോകാർപസ് ജാനകിയേ : ഇന്ത്യയിലെ കിഴക്കൻ ഹിമാലയത്തിൽ നിന്നുള്ള ഒരു പുതിയ സസ്യം
- Aleena
- Apr 21
- 1 min read
Updated: Apr 29

ഈ പേപ്പറിൽ ഇന്ത്യയുടെ കിഴക്കൻ ഹിമാലയത്തിൽ നിന്നുള്ള ഡിഡിമോകാർപസ് ജാനകിയേ റുതുപർണ & വി.ഗൗഡ എന്ന സ്പിഷിസിനെ വിവരിക്കുന്നു. പുതിയ സ്പിഷിസെന്ന വർഗ്ഗീകരണത്തെ പിന്തുണയ്ക്കുന്നതിനായി ഈ ചെടിയുടെ രൂപഘടന, സവിശേഷതകൾ, വിശദമായ വിവരണത്തോടൊപ്പം അവയുടെ കളർ ഫോട്ടോഗ്രാഫുകൾ എന്നിവ നല്കിയിട്ടുണ്ട് . ഈ പുതിയ സ്പീഷീസ് ഡിഡിമോകാർപസിലെ മറ്റു ചെടികളായ ഡി. മിഡിൽടോണിയി സൗവാൻ. സൗലാദ്. & ടാഗെയ്ൻ (D. middletonii Souvann., Soulad. & Tagane), ഡി. സിനേറിയസ് ഡി.ഡോൺ (D.cinereus D.Don) , ഡി. പുണ്ടുവാനസ് വകഭേദം. പൾക്രസ് (സി. ബി. ക്ലാർക്ക്) സു.ദത്ത & ബി.കെ.സിൻഹ (D. punduanus var. pulchrus (C. B. Clarke) Su.Datta & B.K.Sinha) എന്നിവയുമായി സാദൃശ്യങ്ങളുണ്ട്. ഈ ചെടിയുടെ പൂവിന്റെ ഭാഗമായിട്ടുള്ള പുഷ്പാവൃതി അഥവാ കാലിക്സ് (calyx) ആകൃതിയിൽ ഡി. മിഡിൽടോണിയിയുടേതിന് സമാനമാണ്, പക്ഷേ ഇതിന്റെ രോമങ്ങളില്ലാത്ത (glabrous) കാലിക്സും ഗ്രന്ഥി രോമമുള്ള ദളപുടവും (corolla) വെച്ച് വേർതിരിച്ചറിയാൻ കഴിയും (ഡി. മിഡിൽടോണിയിയില് കാണപ്പെടുന്നത് : ബഹുകോശ രോമങ്ങളാൽ അപൂർവ്വമായി മൂടപ്പെട്ട പുഷ്പാവൃതിയും രോമങ്ങളില്ലാത്ത ദളപുടവും) . അതുപോലെ, ഇതിന്റെ ദളപുടം ഡി. പുണ്ടുവാനസ് വകഭേദം പൾക്രസിന്റെയും ഡി. സിനേറിയസിന്റെയും ദളപുടത്തിന്റെ ആകൃതിയിലും നിറത്തിലുമാണ് (പർപ്പിൾ) , എന്നാൽ ഡി. ജാനകിയയെ ഈ രണ്ട് ഇനങ്ങളിൽ നിന്നും അതിന്റെ കൂജയുടെ ആകൃതിയിലുള്ള പുഷ്പാവൃതി (മണിയുടെ ആകൃതിയിലുള്ളതുമായി താരതമ്യപ്പെടുത്തുമ്പോൾ), നീളമുള്ള കാലിക്സ് ട്യൂബ് (calyx tube; ഡി. സിനേറിയസിൽ ഏകദേശം 6 മില്ലീമീറ്ററും ഡി. പുണ്ടുവാനസ് വാർ. പൾക്രസിൽ 3–6 മില്ലീമീറ്ററും) എന്നിവയാൽ വേർതിരിച്ചറിയാൻ കഴിയും. നിലവിൽ ഡി. ജാനകിയ ഒരു സ്ഥലത്ത് നിന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളൂ, ആയതിനാൽ ഐയുസിഎൻ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇതിനെ ഗുരുതരമായി വംശനാശഭീഷണി നേരിടുന്നതായി വിലയിരുത്തുന്നു.
Comments