ഡി എൻ ഐയും ക്രോമോസോമുകളും
- Aleena
- Apr 12
- 1 min read
Updated: Apr 29

മിക്ക ജീവജാലങ്ങളുടെയും ജനതിക വിവരണങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുന്നത് അവയുടെ ഡി.എൻ.എ-യിലാണ് (DNA). ഈ ഡി.എൻ.എ കാണപ്പെടുന്നത് കോശികളിലെ ന്യൂക്ലിയസ് (nucleus) എന്നു വിളികുന്ന ഒർഗാനെലില്ലാണ് (organelle). സസ്യങ്ങളും മൃഗങ്ങളും പൂപ്പലുകളും അടങ്ങുന്ന യൂകാരിയൊട്ടുകളിൽ (eukaryotes) ഡി.എൻ.എ ക്രോമോസോം-കളില്(chromosome) ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, മനുഷ്യരിൽ 23 ജോഡി ക്രോമോസോമുകളുണ്ട് ഇവയില് 23 എണ്ണം അമ്മയിൽ നിന്നും 23 എണ്ണം അച്ഛനിൽ നിന്നും കിട്ടിയതാണ്. വിവിധ ജീവജാലങ്ങളിൽ ഈ ക്രോമോസോമുകളുടേ എണ്ണം വേറെ വേറെ ആയിരിക്കും അതുപോലെ തന്നെ ക്രോമോസോമുകളുടേ വലുപ്പത്തിലും വ്യത്യാസങ്ങളുണ്ട്. ഈ ഡി.എൻ.എ-യുടെ വലുപ്പത്തിന്റെ അളവുകോലായി ഉപയോഗിക്കുന്ന യൂണിറ്റ് ആണ് ബേസ് പെയറ്സ് (base pairs, bp). മനുഷ്യരിൽ കാണുന്ന ക്രോമോസോമുകളിൽ, ഏറ്റവും വലുപ്പമേറിയ ക്രോമോസോം-1-ൽ ഏകദേശം 25 കോടി ബേസ് പെയറുകളുണ്ട്. അതുപോലെതന്നെ ഏറ്റവും വലുപ്പം കുറഞ്ഞ ക്രോമോസോം-21-ൽ ഏകദേശം 4.8 കോടി ബേസ് പെയറുകളുണ്ട്. അങ്ങനെ ആകെ മൊത്തം നമ്മുടെ ഓരോ ന്യൂക്ലിയസിലും ഏകദേശം 600 കോടി ബേസ് പെയറുകളുണ്ട്. ക്രോമോസോമുകളുടേ എണ്ണത്തിന്റെയും വലുപ്പത്തിന്റെയും വ്യത്യസങ്ങൾ കാരണം ഓരോ ജീവജാലങ്ങളുടെയും ഒരു കോശത്തിൽ ഉള്ള ആകെ മൊത്തമുള്ള ഡി.എൻ.എ-യുടെ (അഥവാ ജീനോം) അളവും വേറെ വേറെ ആണ്.
ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്തിൽവെച്ച് ഏറ്റവും വലിയ ജീനോം ഉള്ളത് Tmesipteris oblanceolate എന്ന പേരുള്ള ഒരു സസ്യത്തിലാണ്. ഈ ചെടിയുടെ ജീനോം നമ്മുടെ ജീനോമിനെക്കാൾ ഏകദേശം 50 മടങ്ങ് വലുതാണ്. കിഴക്കൻ ഓസ്ട്രേലിയയിൽ ഉള്ള ന്യൂ കാലിഡോണിയയിലും അതിനു ചുറ്റുമുള്ള ദ്വീപുകളിലുമാണ് ഈ സസ്യം കണ്ടുവരുന്നത്.
Comments